പാർൻ്റിംഗ്: തുടക്കം ആത്മവിശ്വാസത്തോടെ

 തുടക്കം ആത്മവിശ്വാസത്തോടെ


നാളെ സ്കൂൾ തുറക്കുകയാണ്. രണ്ടാം ക്ലാസുകാരൻ റിഷാൻ തന്റെ പുതിയ ബാഗ് വീണ്ടും തുറന്നു നോക്കി. പുസ്തകങ്ങൾ, പേന, വെള്ളക്കുപ്പി—എല്ലാം തയ്യാറായിരുന്നു. പക്ഷേ,... 

“ഉമ്മാ… പുതിയ ക്ലാസ് ടീച്ചർ ആരായിരിക്കും? എനിക്ക് അടി കിട്ടുമോ? കൂട്ടുകാർ എന്നെ കളിക്കാൻ കൂടെക്കൂട്ടുമോ?” - അവൻ ചോദിച്ചു.

ചെറു പുഞ്ചിരിയോടെ ഉമ്മ പറഞ്ഞു: മോൻ പേടിക്കേണ്ട കെട്ടോ.. കൂട്ടുകാർ നിന്നെ കളിക്കാൻ ഒപ്പം കൂട്ടും. അടിക്കാത്ത നല്ല ക്ലാസ് ടീച്ചറായിരിക്കും നിങ്ങൾക്കുണ്ടാവുക. 

റിഷാന് സമാധാനമായി. അവൻ ഉറങ്ങാൻ കിടന്നു. 


പുതുവർഷം പിറക്കുകയാണ്. ഒരായിരം സ്വപ്നങ്ങളുമായി നമ്മൾ കുഞ്ഞുമക്കളെ സ്കൂളിലേക്ക് പറഞ്ഞുവിടുന്നു. ജീവിതവിജയമാണ് ആത്യന്തിക ലക്ഷ്യം. വലിയ ലക്ഷ്യങ്ങൾ പറഞ്ഞ് അവരെ ചെറുപ്രായത്തിൽ തന്നെ സമ്മർദ്ദത്തിലാക്കരുത്. 


അവരുടെ ലോകം ചെറുതാണ്. കൂട്ടുകാർ പരിഹസിക്കുമെന്നോ ടീച്ചർ അടിക്കുമെന്നോ ഒക്കെയാണ് അവരുടെ കുഞ്ഞുലോകത്തെ വലിയ പ്രതിസന്ധികൾ. അതിനു പരിഹാരം രക്ഷിതാക്കളുടെ ആശ്വാസവചനങ്ങളാണ്. സാരമില്ല, എന്റെ കുട്ടിയെ അവർ പരിഹസിക്കില്ല, നിനക്ക് പഠിക്കാൻ കഴിയും തുടങ്ങിയ പരിലാളനകളാണ് ഇപ്പോൾ അവർക്ക് വേണ്ടത്. 


തത്വജ്ഞാനികൾ പറയുന്ന ഒരു വാചകം ഇങ്ങനെയാണ്: വിജയിക്കാനല്ല, തുടക്കം കുറിക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്.

No comments:

Post a Comment