ഒരു മാസം മുമ്പാണ് സുഹൃത്തുക്കളോടൊപ്പം വയനാട്ടിലെ കാട്ടുമരക്കൊമ്പുകളില്‍ കമ്പിളി പുതച്ചുറങ്ങുന്ന മരം കൊച്ചും തണുപ്പ് തൊട്ടു നോക്കാന്‍ പോയത്. കേട്ടറിഞ്ഞ തണുപ്പ്. സൂര്യന്‍ കത്തിയെരിഞ്ഞ് വിയര്‍ത്ത് കുളിച്ച നേരത്താണ് സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നത്.
ഒരു കിലോമീറ്ററോളം കരിങ്കല്‍ പാകിയ നടപ്പാത അല്പം ദുര്‍ഘടമായയിരുന്നു. പാതാളത്തോളമിറങ്ങുന്ന മൂന്നടിപ്പാത. ബാലന്‍സ് തെറ്റാതിരിക്കാന്‍ ഇരുവശത്തും കൈവരി വഴിയെ ഒതുക്കി നിറുത്തുന്നുണ്ട്. വളഞ്ഞ് തിരിഞ്ഞ് കിടന്ന വഴി വെള്ളച്ചാട്ടം വരെ നീണ്ടു കിടന്നു.
നൂറ്റമ്പത് അടിയോളം ഉയരമുള്ള കരിമ്പാറ മുന്നില്‍ എഴുന്ന് നില്‍ക്കുന്നു. പടുകൂറ്റന്‍ വൃക്ഷങ്ങളും പുല്‍മേടുകളും പടര്‍ന്ന് നില്‍ക്കുന്ന വള്ളികളും കരിമ്പാറയുടെ മേലും ആധിപത്യം സ്ഥാപിച്ചെടുത്തിട്ടുണ്ട്. മനുഷ്യകുലത്തിന്റെ സഹസ്രാബ്ദങ്ങള്‍ നീണ്ട ചരിത്രവും സംസ്‌കാരവും പാറയെ ദൃഢപ്പെടുത്തിയിട്ടുണ്ട്. കാലത്തേയും അതിജീവിച്ച മനക്കരുത്തുമായി ഇരുണ്ട് ഇരുണ്ടങ്ങനെ ഒരേ നില്പാണ്.
ചാലിട്ടൊഴുകിയെത്തുന്ന കാട്ടുചോല പാറക്ക് മുകളിലെത്തിയാല്‍ പിന്നെ, തല തല്ലിയൊരു ചാട്ടമാണ്. കരിമ്പാറയുടെ മൂര്‍ദ്ധാവില്‍ ഉന്നം പിടിച്ച്, വളരാന്‍ മടിച്ച് നില്‍ക്കുന്ന കല്‍ച്ചീളുകളില്‍ തല തല്ലിച്ചതച്ച്, കൂരമ്പ് പോലെ പാഞ്ഞടുക്കുന്ന കാട്ടുചോല പക്ഷേ, സകല മനോവീര്യവും നഷ്ടപ്പെട്ട് ഒരായിരം തുണ്ടങ്ങളായി നിലത്ത് വീണുടയുന്നു. കാല ചക്രത്തിന്റെ ഏതോ ഒരു ബിന്ദുവില്‍ നിന്നും തുടങ്ങിയ ഈ സംക്രമണം ശിരസ്സിലേറ്റി ഭൂത കാലത്തേക്ക് ഊളിയിടാന്‍, കാല വിഗതിയുടെ അനര്‍ഘ നിമിഷങ്ങള്‍ വര്‍ത്തമാനത്തിലേക്ക് വീണുടയും മുമ്പ് താങ്ങിപ്പിടിക്കാന്‍ ഞാനുമെത്തി ആ കറുകറുത്ത പാറയുടെ കാല്‍ ചുവട്ടില്‍.
യവനികകള്‍ ഉരുട്ടിയെടുത്ത പാറക്കല്ലുകള്‍ വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്നു. നൂര് കല്ലുകള്‍ക്ക് നൂറ്റമ്പത് കോലം. എല്ലാം ഒന്നിനൊന്ന് നയന മനോഹരം. മറഞ്ഞിരിക്കുന്ന പേക്കോലങ്ങള്‍ ആളുകളെ വലിച്ചിടുന്നു. കാണാന്‍ രസം. പക്ഷേ, പേടി. വഴുക്കലുള്ള കല്ലുകളില്‍ കാലുറപ്പിച്ച് തപ്പിത്തപ്പി വെളളത്തിലിങ്ങി. എന്റെമ്മോ ഇറച്ചിയെ കടന്ന് മജ്ജകളില്‍ പടര്‍ന്നു കയറുന്ന തണുപ്പ്. എല്ലും പല്ലും കൂട്ടിയിടിക്കുന്നു. മലമടക്കുകളില്‍ ഒരായിരം കാലം തപസ്സ് ചെയ്‌തെടുത്ത ആത്മാനുഭുതി വെള്ളത്തോടൊപ്പം തത്തിക്കളിക്കുന്നു. മണ്ണും മലയും കാട്ടിലയും കള്ളിച്ചെടിയും ഓരോ കണികയിലും ഇറങ്ങിച്ചെന്ന് തനിമയോടെ ചാലിച്ചെടുത്ത ജൈവാമൃതം.
ഒറ്റത്തവണ സ്‌നാനം ചെയ്തതോടെ കാതങ്ങള്‍ പിറകോട്ട് പോയി ആദിമ മനുഷ്യന്‍ പിന്നെയുമവിടെ പുനര്‍ജനിക്കുന്നു. മണ്ണും മലയും കാടും അരുവിയും മാത്രം രൂപാന്തരപ്പെടുത്തിയ പച്ച മനുഷ്യന്‍. പ്രപഞ്ചം ഏറ്റവും വശ്യമായി അവന്റെ മുന്നില്‍ നിറഞ്ഞാടുന്നു. ആകുലതകളോ വ്യാകുലതകളോ ഭൂതമോ ഭാവിയോ ഇല്ലാത്ത യശശ്ശരീരം.
കാല്‍വെള്ളയില്‍ കുരുങ്ങിക്കിടന്ന കണിക, കാലങ്ങളില്‍ ആര്‍ജ്ജിച്ചെടുത്ത അനശ്വരതയുമായി മുകളിലോട്ട് പ്രസരിക്കുന്നു. ഓരോ രോമവും ഓരോ കോശവും അടര്‍ത്തിയെടുത്ത് മൂര്‍ദ്ധാവോളം അത് വളരുന്നു. കണ്ണു ചിമ്മി മനസ്സിലേക്കിറങ്ങുന്നു. പ്രപഞ്ചത്തിലേതോ ഒരംശത്തില്‍ വീണ്ടും ഊളിയിടുന്നു. സിരകള്‍ ഒന്നു കൂടി ശുദ്ധീകരിക്കപ്പെടുന്നു. കാലില്‍ വലിച്ച് പ്രപഞ്ചം മാറോടണക്കുന്നു, തെന്നിവീഴുന്നു.
കാട്ടുചോല, അങ്ങു ദൂരെ മലമടക്കുകളില്‍ പുനര്‍ജനിച്ച് അനുസ്യൂതം യാത്ര തുടരുന്നു. സ്‌നാനം ചെയ്ത് കറകള്‍ മായ്ച്ചു കളയാന്‍ വീണ്ടും ഉടയാടുകള്‍ വന്നെത്തുന്നു.
മുങ്ങി, ഊളിയിട്ടു, വീണ്ടും മുങ്ങി. ഒരു വട്ടപ്പാത്രം മാത്രം വലുപ്പമുള്ള കല്‍കുഴികള്‍ വീണ്ടും സ്ഫുടം ചെയ്‌തെടുക്കുന്നു. കാല്‍ തെന്നാതെ കല്ലുകളില്‍ പൊത്തിപ്പിടിച്ച് വീണ്ടും മലമ്പാറയുടെ കാല്‍ചുവട്ടിലേക്ക്. ചിതറിത്തെറിക്കുന്ന വെള്ളം മുടിയിഴകളിലിരുന്ന് കോള്‍മയിര്‍ കൊള്ളുന്നു. കവിളുകളില്‍ മുത്തം വെച്ച് താടിരോമങ്ങളില്‍ തൂങ്ങിയിറങ്ങുന്നു. രോമകൂപങ്ങളോരോന്നിലും ചെന്നെത്തി ശുദ്ധം ചെയ്‌തെടുക്കുന്നു. പാദങ്ങള്‍ തഴുകിത്തലോടിയൊഴുകി, പാറക്കെട്ടുകള്‍ക്കിടയിലൂടെ വഴി കണ്ടെത്തി, ആമ്പലിനോടും തൊട്ടാവാടിയോടും കിന്നരിച്ച്, ആധുനികത തൊട്ട് തീണ്ടാത്ത മരച്ചോട്ടിലൂടെ അത് നീണ്ടു നിവര്‍ന്ന് പരക്കുന്നു.
കാതങ്ങള്‍ പലതും ശിരസ്സിലേറ്റി, ഉള്‍പുളകിതനായി സര്‍വസ്വവും മറന്ന്, സ്വത്വത്തെ സ്ഥിരപ്പെടുത്തിയെടുത്ത്, ഞാനിപ്പോഴും ആ കരിമ്പാറയുടെ കാല്‍ചുവട്ടില്‍ അനര്‍ഘ നിമിഷങ്ങള്‍ ആവാഹിച്ചെടുക്കുകയാണ്.

No comments:
Post a Comment