ടെക് കോർണർ
കൂട്ടുകാരേ, നിങ്ങൾ ടൈപ്പ് ചെയ്യുന്ന കാര്യങ്ങളെല്ലാം കംപ്യൂട്ടറും മൊബൈലും എങ്ങനെയാണ് സേവ് ചെയ്ത് വക്കുന്നതെന്ന് അറിയുമോ? നിങ്ങളുടെ ഭാഷ അവക്കറിയില്ല. കംപ്യൂട്ടറിന് അറിയാവുന്ന ഒരേ ഒരു ഭാഷ മാത്രമേ ഉള്ളൂ. അത് 1 എന്നും 0 എന്നുമാണ്. ഈ രണ്ട് അക്കങ്ങൾ ഉപയോഗിച്ച് കംപ്യൂട്ടർ എങ്ങനെയാണ് അവ സൂക്ഷിച്ച് വക്കുന്നത് എന്ന് നോക്കിയാലോ?
നമുക്കൊരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. നിങ്ങൾ കൂട്ടുകാർക്ക് മഞ്ചാടിക്കുരു പെറുക്കിയെടുക്കുന്ന ഒരു മത്സരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ കൈയിൽ രണ്ടു ബൾബ് ഉണ്ട്. കൂട്ടുകാർക്ക് ഇങ്ങനെ നിർദേശം നൽകുന്നു: ആദ്യത്തെ ബൾബ് ഓൺ ചെയ്താൽ തയ്യാറായി നിൽക്കുക, രണ്ടാമത്തെയും ഓൺ ചെയ്താൽ പെറുക്കാൻ തുടങ്ങുക. ഒന്നാമത്തെ ഓഫ് ചെയ്ത് രണ്ടാമത്തേത് മാത്രം ഓൺ ആയി നിന്നാൽ സമയം അവസാനിക്കാറായി എന്ന് മനസ്സിലാക്കാം. രണ്ടും ഓഫ് ചെയ്താൽ സമയം കഴിഞ്ഞു എന്ന് അർഥം.
ഇനി മത്സരം തുടങ്ങിക്കോളൂ. നിങ്ങൾക്കിനി സംസാരിക്കേണ്ട ആവശ്യമില്ല. പകരം ബൾബ് ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്താൽ മതി.
കംപ്യൂട്ടറും ഇങ്ങനെയാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. നമ്മുടെ ഗെയിമിലെ നിർദേശങ്ങൾ 0,1 എന്നീ അക്കങ്ങളിലേക്ക് മാറ്റിയാലോ? ബൾബ് ഓൺ ചെയ്യുന്നതിന് 1 എന്ന അക്കം കൊണ്ടും ഓഫ് ചെയ്യുന്നതിന് 0 എന്ന അക്കം കൊണ്ടും സൂചിപ്പിക്കാം. അങ്ങനെയെങ്കിൽ:
തയാറാവാം: 1-0
തുടങ്ങാം: 1-1
അവസാനിക്കറായി: 0-1
അവസാനിച്ചു: 0-0
കൂട്ടുകാരേ, നൂറു കണക്കിന് 1ും 0 ും വ്യത്യസ്ത രൂപങ്ങളിൽ ക്രമീകരിച്ച് കൊണ്ടാണ് കമ്പ്യൂട്ടർ ഇങ്ങനെ കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഈ സിസ്റ്റത്തിന് ബൈനറി കോഡ് എന്ന് പറയുന്നു.
No comments:
Post a Comment