ടെക് കോർണർ: ഫുട്ബോൾ മൈതാനത്തെ സ്മാർട്ട് സാങ്കേതികവിദ്യ!
ആധുനിക കാലത്ത് ഫുട്ബോൾ എന്നാൽ വേഗതയേറിയ കളിക്കാരും മിടുക്കരായ റഫറിമാരും മാത്രമല്ല. മത്സരങ്ങൾ എക്കാലത്തെക്കാളും കൂടുതൽ നീതിയുക്തവും ആവേശകരവുമാക്കാൻ ഫിഫ ലോകകപ്പ് 2026-ൽ അത്ഭുതകരമായ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്! അവ എന്താണെന്ന് അറിയേണ്ടേ?
കണക്റ്റഡ് ബോൾ (Connected Ball)
ഫുട്ബോളിനുള്ളിൽ ഒരു ചെറിയ സെൻസർ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്! ഈ സെൻസർ ഓരോ സെക്കൻഡിലും നൂറുകണക്കിന് വിവരങ്ങൾ കൈമാറുന്നു. കളിക്കാരൻ പന്തിൽ തൊടുന്ന കൃത്യമായ നിമിഷം മനസ്സിലാക്കാൻ റഫറിമാരെ ഇത് സഹായിക്കുന്നു.
അഡ്വാൻസ്ഡ് സെമി-ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി
സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രത്യേക ക്യാമറകൾ കളിക്കാരെയും പന്തിനെയും സദാ നിരീക്ഷിക്കുന്നു. ഒരു കളിക്കാരൻ ഓഫ്‌സൈഡ് ആണെങ്കിൽ, ഈ സിസ്റ്റം അതിവേഗം തന്നെ റഫറിക്ക് മുന്നറിയിപ്പ് നൽകുന്നു. അന്തിമ തീരുമാനം റഫറി തന്നെയാണ് എടുക്കുന്നതെങ്കിലും തെറ്റുകൾ കുറക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
റഫറി ബോഡി ക്യാമറകൾ
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി റഫറിമാർ ബോഡി ക്യാമറകളും ധരിക്കുന്നുണ്ട്! കളി കാണുന്ന ആരാധകർക്ക് റഫറിയുടെ ആംഗിളിൽ നിന്ന് മത്സരം കാണാനുള്ള അവസരം ഇതുമൂലം ലഭ്യമാവുന്നു.
സാങ്കേതികവിദ്യ നമ്മുടെ ജീവിതം മുഴുവൻ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. കാര്യത്തിന് വേണ്ടിയെന്നല്ല, കളിയിലും സാങ്കേതികവിദ്യ തന്നെയാണ് കാര്യക്കാരൻ.
No comments:
Post a Comment