വേദനയിൽ തീ തിന്ന നാലു നാൾ. അതിലേറെ വേദന കടിച്ചിറക്കിയ എൻ പ്രാണ സഖി. ലേബർ റൂമിൽ നീ കിടക്കുന്ന രംഗം ഞാൻ ഊഹിച്ചു കരഞ്ഞ രാപകലുകൾ. ഒന്ന് കെട്ടി പിടിച്ച് ആശസിപ്പിക്കാൻ പോലും അനുവദിക്കാതെ ഈ ഫൈബർ ഡോറുകൾ നമുക്കിടയിൽ ബെർലിൻ വൻമതിലുകളായി അകറ്റി നിറുത്തുന്നു.
പ്രിയേ..
നിന്നെ കാണാൻ, നിൻ്റെ വിഷാദമായ പൂമുഖം കാണാൻ ഒരുപാട് നേരം ഈ വാതിലിനടുത്ത് വന്ന് നിന്നു. ഒടുവിൽ കണ്ടപ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ നാവ് വിറങ്ങലിച്ച് നിന്നു.
നമ്മുടെ പൊന്നോമന..
പിറക്കാതെ പോയ കുഞ്ഞ് പൈതൽ..
പിശാചുക്കൾ അടക്കി വാഴുന്ന ഈ ഭൂമിയിലേക്ക് അവൻ എങ്ങനെ ഇറങ്ങി വരാനാണ്.
വിടരും മുമ്പേ അടർന്നു വീണ പൂമൊട്ട്..
ആറാണ്ടിൻ്റെ നീറുന്ന നൊമ്പരങ്ങൾക്കൊടുവിൽ വിടരാൻ മടിച്ച് നിന്ന പൂ പൈതൽ.
ഇല്ല, അവൻ എങ്ങും പോയിട്ടില്ല.
നാളെ, സ്വർഗ്ഗത്തിൽ വെച്ച് നമുക്ക് ചഷകം ചൊരിയാൻ മുന്നേ നടന്നവൻ..
നമ്മുടെ രാക്കൂട്ടുകൾക്കിടയിൽ നിനക്കാതെ ഒളിഞ്ഞ് വന്നവൻ..
നമ്മുടെ നൊമ്പരങ്ങൾക്ക് കാത്തിരിക്കാതെ കൊതിപ്പിച്ചു കളഞ്ഞ് മറഞ്ഞ് പോയല്ലോ നീ പൊന്നേ.. 😢
ഈ നാളും കഴിഞ്ഞു പോവും. പുത്തൻ പ്രഭാതങ്ങൾ ഇനിയും വിടരും.
ചെഞ്ചുണ്ടിൻ്റെ നേർത്ത മുത്തലുകൾ കിനാകാണിച്ച് പൂവദനതിൽ ഇരുവരകൾ ചെമന്നു തെളിയും.
അല്ലാഹു നമ്മെ കൈവിടില്ല.
നമ്മുടെ കൈ അനാഥമാവാൻ മാത്രം നാം അവനോട് അത്ര വലിയ തെറ്റുകളൊന്നും ചെയ്തിട്ടില്ല. അവൻ്റെ കാരുണ്യമല്ലോ ഏറ്റവും വലുത്.
No comments:
Post a Comment