കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ

 1. Grade card, provisional certificate ആദ്യം വാങ്ങണം.

അതിനു വേണ്ടി അക്ഷയ യില് പോയി അപേക്ഷിക്കുക. പോവുമ്പോൾ കയ്യിൽ ഉള്ള മുഴുവൻ രേഖകളും എടുക്കുക. അപേക്ഷ ഫീസ്, postal charge അടക്കുക. എന്നിട്ട് application postal ആയി അയക്കുക.

Certificate കിട്ടുന്നത് വരെ കാത്തിരിക്കുക.


🕐

🕣

🗓️ 

☀️

🌦️

🌧️

🔥


അങ്ങനെ ദിസങ്ങൾ ആഴ്ചകൾക്ക്, ആഴ്ചകൾ മാസങ്ങൾക്ക്, മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറും.. അതിനിടക്ക് വേനലും മഴയും ധനുവും മകരവും ഹജ്ജും ക്രിസ്തുമസും പല തവണ കടന്നു പോവും..

മുല്ലപെരിയാർ പൊട്ടിയാൽ വെള്ളം ഒഴുകുന്ന route മാപ് ഒരു അഞ്ചാറു തവണ എങ്കിലും മനോരമ പ്രസിദ്ധീകരിച്ച് കഴിഞ്ഞിട്ടുണ്ടാവും.

കൊരോണക്കുഞ്ഞ് വയസ്സായി വടി പിടിച്ച് നടക്കുന്നുണ്ടാവും. അതിൻ്റെ അഞ്ചാമത്തെ പേരക്കുട്ടിയുടെ മുടി കളച്ചിലിൻ്റെ അന്ന് ഒരു പോസ്റ്റ് മാൻ വീട്ടിലേക്ക് വന്ന് ഒരു പേപ്പറിൽ ഒപ്പിട്ട് തരാൻ പറയും. പറയുന്ന സ്ഥലത്ത് വേഗം ഒപ്പിട്ട് കൊടുത്താൽ ഒരു നാല് second നേരത്തെ തന്നെ ആ certificate കൈപ്പറ്റാം.


2.

എന്നിട്ട് വീണ്ടും അക്ഷയയിൽ പോയി ഒറിജിനൽ certificate nu അപേക്ഷിക്കുക. 

Grade card, provisional അടക്കം അന്ന് കയ്യിൽ ബാക്കി ഉണ്ടാവാൻ സാധ്യത ഉള്ള മുഴുവൻ documents ഉം കയ്യിൽ കരുതുക. Fee അടച്ച് തിരിച്ച് പോരുക..

പിന്നെ, വേഴാമ്പൽ മഴക്ക് കാത്തിരിക്കുന്നത് പോലെ പ്രതീക്ഷിച്ചിരിക്കുക. വരും, വരും, വരാതിരിക്കില്ല എന്ന് ഓരോ ദിവസവും മനസ്സിനെ ബോധ്യപ്പെടുത്തുക.. 

അങ്ങനെ ഒരു നാൾ, എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു സായം സന്ധ്യയിൽ അവൻ കയറി വരും. ഇരു കൈകളും നീട്ടി സ്വീകരിക്കുക.

No comments:

Post a Comment