വർഷങ്ങളോളം കുട്ടിയെ കൂടെ കൊണ്ടുനടക്കുന്ന ജീവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? സ്വയം അന്നം കണ്ടെത്താൻ പ്രാപ്തി നേടുന്നതോടെ കുട്ടിയെ കൊത്തിയാട്ടുന്ന ജീവികളാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ, അവക്കിടയിൽ നമുക്ക് അത്ര പരിചയമില്ലാത്ത ഒരു ജീവിയുണ്ട്; 8 വർഷം വരെ കുഞ്ഞിനെ കൂടെത്തന്നെ കൊണ്ട് നടക്കും. കുഞ്ഞിൻ്റെ മുഴുവൻ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കും.
നീലാകാശം നിഴലിച്ചു നിൽക്കുന്ന നീലിമയാർന്ന നീലക്കടലിൽ ഒരു മിന്നായം പോലെ ഡൈവ് ചെയ്ത് കളിച്ച് കുളിച്ച് തിരിഞ്ഞ് മറിഞ്ഞ് സഞ്ചാരികളെ ത്രസിപ്പിക്കുന്ന ഡോൾഫിനുകളെ വീഡിയോകളിൽ കണ്ടിട്ടില്ലേ?. മനുഷ്യനോട് ഏറെ സാമ്യം കാണിക്കുന്ന ഇവയാണ് കുഞ്ഞിനെ പോറ്റിവളർത്തുന്നതിലും ഉത്തരാധുനിക യുഗത്തിൽ നമുക്ക് മാതൃകകൾ സമ്മാനിക്കുന്നത്.
നല്ല പരിചരണം കിട്ടിയാൽ മാത്രമേ കുട്ടികൾക്ക് പ്രതിസന്ധികൾ തരണം ചെയ്യാനാവൂ എന്നതിനാലാണ് ഫോൾഫിനുകൾ മികച്ച രക്ഷാകർത്താക്കൾ ആയത്. ബുദ്ധിയുള്ള ഇമോഷണലാവുന്ന നല്ല ഒന്നാന്തരം രക്ഷിതാക്കൾ!
അതിനാൽ തന്നെ നല്ല ശിക്ഷണത്തെ സൂചിപ്പിക്കാൻ ഡോൾഫിൻ പാരെൻ്റിങ് എന്ന് പറയുന്നു. The Dolphin Way: A Parent's Guide to Raising Healthy, Happy, and Motivated Kids-Without Turning into a Tiger എന്ന പുസ്തകത്തിൽ പ്രശസ്ത എഴുത്തുകാരിയായ ഡോ. ശിമി കാങ് ആണ് ആദ്യമായി ഇങ്ങനെ പ്രയോഗിച്ചത്.
നീണ്ടുനിൽക്കുന്ന ആരോഗ്യം, സന്തോഷം, വിജയം എന്നിവയിലേക്ക് കുട്ടികളെ സൗമ്യമായും എന്നാൽ ആധികാരികമായും നയിക്കുന്നതിന് അവരുടെ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുക എന്നാണ് അവർ ഈ പ്രയോഗം കൊണ്ട് അർഥമാക്കുന്നത്. മാതാപിതാക്കളുടെ ഈ രീതി ആധികാരികമാണ്, എന്നാൽ അധികാരപ്രയോഗമല്ല. ദീർഘകാല ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുകയും അതോട് കൂടെ ടെസ്റ്റ് സ്കോറുകൾ, സ്കൂൾകാല വിജയങ്ങൾ തുടങ്ങിയ ഹ്രസ്വകാല നേട്ടങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്യുന്ന രീതി ആണിത്.
അനാവശ്യമായി മുഴുവൻ കാര്യങ്ങളിലും ഇടപെട്ട് സ്വാതന്ത്ര്യം നിഷേധിച്ച് അധികാരപ്രയോഗം നടത്തി കഠിനമായി വളർത്തുന്നതിന് ടൈഗർ പാരൻ്റിങ് എന്ന് പറയുന്നു. എന്നാൽ, തീരെ വിവേകം കാണിക്കാതെ വികാരത്തിന് ഊന്നൽ നൽകി ഇമോഷണലായി വളർത്തുന്നതിന് elephant പരെൻ്റിങ് എന്നും പറയുന്നു. ഇത് രണ്ടും അപകടമാണ്. ഇവക്കിടയിൽ സമതുലിതാവസ്ഥ നിലനിർത്തി വികാരവിചാരങ്ങളുടെ സമ്മിശ്ര രൂപമാണ് ഡോൾഫിൻ പാരെൻ്റിങ്. അതാണ് വിജയിക്കുക.
സ്നേഹം നൽകുക, അഭിനന്ദിക്കുക, പരാജയങ്ങളിൽ ആശ്വസിപ്പിക്കുക, പഠനത്തിൽ ശ്രദ്ധിക്കുക, പഠിക്കുന്നില്ലെങ്കിൽ ശാസിക്കുക, ധൈര്യം പകരുക, തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലാവണം പാരെൻ്റിങ്
No comments:
Post a Comment