വടക്കു കിഴക്ക് ഭാഗത്ത് മണിക്കൂറിൽ 60 ഉൽക്കവർഷം വരെ കാണാമെന്ന് ശാസ്ത്രം പറഞ്ഞ ദിവസം ടെറസിൽ പോയി കുറേ നേരം മാനത്ത് തന്നെ നോക്കി നിന്നു. ഉൽക്ക കാണാത്ത വിഷമത്തിൽ എഴുതിയത്:
ഇന്ന് ഉൽക്ക പോയിട്ട് പൊടിക്കൊരു നക്ഷത്രപ്പൊട്ട് പോലും ഇല്ല.. ആകെ ഉണ്ടായിരുന്നത് ഒരു മിന്നാമിന്നി മാത്രം. അതാവട്ടെ ആ വടക്കുകിഴക്ക് ഭാഗത്ത് തന്നെ കുറെ നേരം ചുറ്റിക്കളിച്ച് എന്നെ പറ്റിക്കാൻ നോക്കി. ഒരുമാതിരി ആളെ കളിയാക്കുന്ന മാതിരി.. ഇപ്പൊ അവനും പോയി കളഞ്ഞു..
കീറപ്പായ വിരിച്ച് ഞാൻ ഇപ്പോഴും ടെറസിൽ തന്നെ കിടക്കുന്നു.. ഇന്നലെ വരെ ആകാശത്തിന്റെ ഏഴയലത്ത് പോലും ഇല്ലാതിരുന്ന മേഘക്കൂട്ടങ്ങൾ ഇപ്പൊൾ എവിടെനിന്നോ വന്ന് വടക്ക് കിഴക്ക് ഭാഗത്തു തമ്പടിച്ച് കിടക്കുന്നു.. പെയ്യുന്നുമില്ല.. പോവുന്നുമില്ല..
ചാനൽ ചർച്ചയിൽ വന്നു ഉൽക്ക വർഷത്തിലേറെ മനോഹരമായി താളം പിടിച്ച് കൊതിപ്പിച്ചു കളഞ്ഞ ആ അവതാരികയെ കയ്യിൽ കിട്ടിയാൽ രണ്ടു പൊട്ടിക്കാമായിരുന്നു..
No comments:
Post a Comment