ഇനി തമസ്സ് തപസ്സിരിക്കുന്ന രാവ്.

 വിദ്യുച്ഛക്തി നിയന്ത്രിത വായു ഗമനാഗമന യന്ത്രം തലക്കു മീതെ കറങ്ങിക്കൊണ്ടിരിക്കെ പൊടുന്നനെ നിലച്ചു പോയപ്പോഴാണ് ഭീകരമായ ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്: ആപത്കമായതെന്തോ വരാനിരിക്കുന്നു. അലോചിച്ചെടുക്കും മുമ്പേ മേഘാവൃതമായ ആകാശം ഭീകരമായ ശബ്ദത്തിൽ അട്ടഹസിച്ചു. തീക്ഷണമായ വെട്ടം തെളിയിച്ച് ആളുകളെ ഭയപ്പെടുത്തി നിർത്തി. ഒരു അങ്കത്തിനുള്ള പടപ്പുറപ്പാട്. കാറ്റും മഴയും ഇടിയും മിന്നലും.


കണ്ടുനിന്ന വൈദ്യുതി പോലും ഭയന്ന് വിറച്ച് കൂട്ടിലൊളിച്ചു. അതെ, സ്ഥാപനം ഇരുളിലേക്ക് ഉൾചേർന്നു നിന്നിരിക്കുന്നു. സുദീർഘമായ അന്ധകാരത്തിലേക്ക് ക്യാമ്പസ് കാലെടുത്തു വച്ചു. ദക്ഷിണചന്ദ്രമുഖ ഭ്രമണാർദ്ധകാലത്തെ ഓർമിപ്പിക്കും വിധം ഉത്തരമില്ലാത്ത ഒരു വലിയ പ്രഹേളികയായി അനിശ്ചിത കാലത്തേക്ക് വൈദ്യുതി കാലം ചെയ്തു. ആ തമോഗർത്തത്തിലിരുന്ന് മൊബൈൽ വെട്ടം അന്ത്യശ്വാസം വലിക്കുന്നതിന് മുമ്പ് കുതിക്കുറിക്കുകയാണിപ്പോൾ. ഇനി തമസ്സ് തപസ്സിരിക്കുന്ന രാവ്.

No comments:

Post a Comment