ഫോൾഡറുകൾ എന്തിന്?


നിങ്ങളുടെ കംപ്യൂട്ടർ തുറന്നാൽ ധാരാളം ഫോൾഡറുകൾ കണ്ടിട്ടില്ലേ. എന്തിനാണത്? ഒരു ഉദാഹരണത്തിലൂടെ നമുക്കത് മനസ്സിലാക്കാം. 


നിങ്ങളുടെ മുറി സങ്കൽപ്പിക്കുക. പലപല വസ്തുക്കൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. വസ്ത്രങ്ങൾ എല്ലായിടത്തും പരന്ന് കിടക്കുന്നു, കളിപ്പാട്ടങ്ങൾ നിലത്ത് കൂട്ടിയിരിക്കുന്നു, പുസ്തകങ്ങൾ അലങ്കോലമായി കൂട്ടിയിരിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ള പേന കണ്ടെത്താൻ എന്ത് ചെയ്യും? എല്ലാം തിരിച്ചും മറിച്ചും നോക്കും. അല്ലേ.. എത്ര പ്രയാസകരമാണത്. 


കംപ്യൂട്ടറിൻ്റെ അവസ്ഥയും ഇതു തന്നെയാണ്. നിങ്ങളുടെ വിവിധ ഫയലുകൾ ഹാർഡ് ഡ്രൈവിലെല്ലാം ചിതറിയിരിക്കുകയാണെങ്കിൽ, ആവശ്യമുള്ളവ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുായിരിക്കും. ഒരുപാട് നേരവും ആവശ്യമായി വരും.


അതിനാൽ നിങ്ങളുടെ ഫയലുകൾ ഫോൾഡറുകളിൽ ക്രമീകരിക്കുന്നത് വളരെ പ്രധാനമാണ്. ഒരേ ഇനങ്ങളിലുള്ള ഒരു കൂട്ടം ഫയലുകൾ മുഴുവനും ഒരു ഫോൾഡറിനുള്ളിലാക്കുക. അങ്ങനെ പത്തോ ഇരുപതോ അതിൽ കൂടുതലോ ഫോൾഡറുകൾ നിർമ്മിക്കാം. ആവശ്യമെങ്കിൽ ഫോൾഡറുകൾക്കുള്ളിൽ ഉപ ഫോൾഡറുകളും ഉണ്ടാക്കാം. 


ഉദാഹരണത്തിന്, നിങ്ങൾക്ക് നിരവധി സ്കൂൾ പ്രോജക്റ്റുകൾ ഉണ്ടെന്ന് വിചാരിക്കുക. ആദ്യം School Project എന്ന പേരിൽ ഒരു ഫോൾഡർ നിർമ്മിക്കാം. തുടർന്ന് അത് ഓപ്പൺ ചെയ്ത് അതിൽ വ്യത്യസ്ത വിഷയങ്ങൾക്ക് വേറെയും ഫോൾഡറുകൾ ഉണ്ടാക്കാം. ഉദാ: Maths, Science, etc. ഇനി ഓരോ ഫയലും അനുയോജ്യമായ ഫോൾഡറിലേക്ക് മൂവ് ചെയ്ത് വെക്കൂ. എത്ര വൃത്തിയായി.. അല്ലേ. 


അതു പോലെ ഫോട്ടോകൾ, രേഖകൾ, വീഡിയോകൾ തുടങ്ങിയവക്കൊക്കെ വ്യത്യസ്ത ഫോൾഡറുകൾ ഉണ്ടാക്കാം കെട്ടോ..


No comments:

Post a Comment