ആദ്യമായി ഒരു ഉദാഹരണം പറഞ്ഞ് തുടങ്ങാം. സ്കൂൾ വിട്ട് നിങ്ങൾ വീട്ടിൽ വരുന്നു. അടുത്ത ദിവസത്തേക്കുള്ള ഹോംവർക്ക് ചെയ്യാൻ തുടങ്ങുന്നു. നിങ്ങളുടെ പുസ്തകങ്ങൾ എവിടെയാണ് സൂക്ഷിച്ച് വക്കാറുള്ളത്. അലമാറ അല്ലെങ്കിൽ കബോഡിൽ അല്ലേ.. അവിടെ വച്ച് ഹോംവർക്ക് ചെയ്യാൻ കഴിയുമോ? ഇല്ല. വീതിയും നീളവുമുള്ല ടേബ്ൾ തന്നെ വേണം അല്ലേ.. ടേബിളിനു പുറത്ത് ടെക്സ്റ്റ് പുസ്തകം, നോട്ടുപുസ്തകം, പേന, പെൻസിൽ, എറേസർ, സ്കൈൽ തുടങ്ങിയവ വിശാലമായി വെക്കും അല്ലേ.
ടേബ്ൾ ചെറുതാണെങ്കിൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുകയുമില്ല. പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള അലമാറ വളരെ വലുതായിട്ടും കാര്യമില്ല. ഹോംവർക്ക് നടക്കണമെങ്കിൽ വിസ്താരമുള്ള ടേബ്ൾ തന്നെ വേണം. ഇതുതന്നെയാണ് നമ്മുടെ കമ്പ്യൂട്ടറിലും നടക്കുന്നത്.
കമ്പ്യൂട്ടറിൽ നിരവധി സോഫ്റ്റവെയർ, ഫയലുകൾ, ചിത്രങ്ങൾ, വീഡിയോകൾ എല്ലാം ഉണ്ടാവും. അവ സൂക്ഷിക്കുന്ന സ്ഥലത്തിന് ROM എന്ന് പറയുന്നു. എന്നാൽ, അവ എടുത്ത് ഉപയോഗിക്കുമ്പോൾ താത്കാലികമായി സൂക്ഷിക്കാനുള്ള സ്പേസ് വേറെ വേണം. അതാണ് RAM.
ടേബ്ളിലെ സ്പേസ് കൂടുന്നതിനനുസരിച്ച് പുസ്തകങ്ങളും മറ്റും വേഗം എടുത്ത് വക്കാനും മാറ്റാനും കഴിയും. അതുപോലെ, RAM കൂടുതൽ ഉണ്ടെങ്കിൽ, വിവിധ ആപ്പുകൾ ഒരേ സമയം തുറക്കാനും എല്ലാം സുഗമമായി ഉപയോഗിക്കാനും സാധിക്കും.
ഹോം വർക്ക് ചെയ്ത് കഴിഞ്ഞാൽ ടേബ്ൾ വൃത്തിയാക്കി വെക്കില്ലേ.. അതുപോലെ, കമ്പ്യൂട്ടർ ഉപയോഗം കഴിഞ്ഞാൽ RAM ഉം ക്ലീൻ ചെയ്ത് വക്കണം കെട്ടോ.. അതിനാൽ ഇനി കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ തുറക്കുമ്പോൾ ഇത് ഓർമിക്കുമല്ലോ..
എന്താണ് RAM?
Subscribe to:
Post Comments (Atom)
No comments:
Post a Comment