കഴിഞ്ഞ മാസം മുന്നൂറിലധികം പേരുടെ ദാരുണ മരണത്തിനടയാക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിനെ കുറിച്ച് കൂട്ടുകാർ കേട്ടിരിക്കുമല്ലോ.. ഏതാനും വർഷങ്ങൾക്കു മുമ്പ് പുത്തുമല, കവളപ്പാറ എന്നീ സ്ഥലങ്ങളിലും ഉരുൾപൊട്ടിയിരുന്നു. എന്താണ് ഈ സ്ഥലങ്ങളുടെ പ്രത്യേകത? ഇവയെല്ലാം പശ്ചിമഘട്ട മലനിരകളിൽ പെടുന്ന സ്ഥലങ്ങളാണ്.
എന്താണ് പശ്ചിമഘട്ടം?
ഇന്ത്യയുടെ ഭൂപടം നോക്കൂ. അതിൽ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ആകെ നീളം 1600 കി.മി.
കൂട്ടുകാർ വയനാട് ചുരം കയറിയിട്ടില്ലേ.. എന്തെല്ലാം കാഴ്ചകളാണ് അവിടെയുള്ളത്. അതെല്ലാം ഈ പശ്ചിമഘട്ടം തന്നെയാണ്.
വിവിധയിനങ്ങളിലുള്ള സസ്യങ്ങൾ, വൃക്ഷങ്ങൾ, ജന്തുജാലങ്ങൾ, ജൈവവളങ്ങൾ തുടങ്ങി അനേകം ഖനികളും ധാതുക്കളും ഉൾക്കൊള്ളുന്നതാണ് ഈ പർവ്വതം. ഇതിനാൽ തന്നെ, ഈ സംസ്ഥാനങ്ങളുടെ വിശിഷ്യാ കേരളത്തിൻ്റെ കാലാവസ്ഥ സന്തുലിതമായി നിലനിൽക്കാൻ ഇവ സഹായിക്കുന്നു.
ഭദ്രത പരിഗണിക്കാതെ, മനുഷ്യർ ഇതെല്ലാം ചൂഷണം ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ആകെ ശുഷ്കിച്ച മലനിരകൾ, അതിതീവ്രമായി മഴപെയ്യുമ്പോൾ പൊടുന്നനെ പൊട്ടിയൊലിച്ചിറങ്ങുന്നതാണ് മേൽ പറയപ്പെട്ട ദുരന്തങ്ങൾക്കു കാരണം.
ഇന്ന് പശ്ചിമഘട്ടം, ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്ന ലോകപൈതൃക പട്ടികയിലെ പ്രധാന പർവ്വതനിരകളാണ്. പ്രകൃതിയെ ചൂഷണം ചെയ്യാതെ, കാലാതിവർത്തിയായ ഈ മൂക പൈതൃക സമ്പത്ത് നമുക്ക് കേടുകൂടാതെ സംരക്ഷിക്കാം.
മൂകസാക്ഷി: പശ്ചിമഘട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment