നാലു വയസ്സുകാരൻ ബിച്ചുട്ടി കത്തി എടുത്താണ് കളിക്കുന്നത്. അത്യാവശ്യം മൂർച്ചയുള്ള കത്തിയാണ്. അടുക്കളയിൽ നിന്നും കയ്യിൽ കിട്ടിയതെടുത്ത് നേരെ ഹാളിലേക്ക് വന്നതാണ്. കളിക്കോപ്പുകൾ കുത്തിയും മറിച്ചും അവൻ കളിച്ചുരസിക്കുന്നു.
പുറത്ത്, ഡ്രസുകൾ അലക്കിക്കൊണ്ടിരിക്കുന്ന മാതാവ് ഇതോന്നും കാണുന്നില്ല. അകത്താണെങ്കിൽ ശാന്തമായ അന്തരീക്ഷം.
അലക്കിക്കഴിഞ്ഞ് ഹാളിലേക്ക് കയറി വന്ന മാതാവ്, പിഞ്ചുപൈതലിൻ്റെ കളിയാരവം കണ്ടു ഞെട്ടിത്തരിച്ചു. അവൻ അതെടുത്ത് ആഞ്ഞു കുത്തി.. അവൻ്റെ കുഞ്ഞിക്കാൽ.. രക്തത്തിൽ ചാലിച്ച..
അല്ലെങ്കിൽ വേണ്ട; മാതാവ് വേഗം ഓടി വന്ന് അവൻ്റെ കയ്യിൽ നിന്ന് ആ കത്തി വാങ്ങി വച്ചു. ഭാഗ്യം, അല്ലാഹു കാത്തു. ഒന്നും പറ്റിയിട്ടില്ല. അവർ മനോഗതം ചെയ്തു.
പ്രിയ രക്ഷിതാക്കളെ, ഇതൊരു സാങ്കൽപ്പിക കഥയാണ്. പൊടിപ്പും തൊങ്ങലും ഇല്ലാതെ ഈ കഥ ഇവിടെ അവസാനിപ്പിക്കാം.
ഇനി കാര്യത്തിലേക്ക് വരാം. നല്ല മൂർച്ചയുള്ള ആ കത്തി ഇരിക്കുന്നത് നിങ്ങളുടെ കുട്ടിയുടെ കയ്യിലാണെങ്കിലോ? ആലോചിക്കാൻ കഴിയുന്നുണ്ടോ? ഇല്ല. അല്ലേ..
എന്നാൽ, ഈ പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് അവൻ്റെ കയ്യിലേക്ക് നോക്കൂ.. കത്തിയിലേറെ മൂർച്ചയുള്ള ഒരു ആയുധം അവൻ്റെ കയ്യിൽ ഇപ്പോഴും ഇരിപ്പുണ്ട്. അത് പക്ഷേ, ശരീരത്തെയല്ല അവൻ്റെ സ്വഭാവത്തെയാണ് കൂടുതൽ മുറിപ്പെടുത്തുക. സാവധാനം മാത്രം സംഭവിക്കുന്ന ആ അപകടം പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞേ നിങ്ങൾ തിരിച്ചറിയൂ.. പിന്നീട്, അത് പരിഹരിക്കാൻ പറ്റുകയുമില്ല.
ഏതാണ് ആ ആയുധം എന്ന് മനസ്സിലായോ.
സംശയം വേണ്ട. നിങ്ങൾ വിചാരിച്ചത് തന്നെ: മൊബൈൽ.
കത്തി കൊണ്ടൊരു തീക്കളി
Subscribe to:
Post Comments (Atom)
No comments:
Post a Comment