3M ഫോർമുല
ആരാണ് ഒരു രക്ഷിതാവ്? മികച്ച ഒരു രക്ഷിതാവാണമെങ്കിൽ അല്പം റിസ്ക് എടുത്തേ മതിയാവൂ. ഒരേ സമയം അധ്യാപകനും, സുഹൃത്തും, ഗൈഡും ആവാൻ സാധിച്ചാലേ നിങ്ങളുടെ രക്ഷാകർതൃത്വം വിജയകരമാവുകയുള്ളൂ. ഇതാണ് 3M ഫോർമുല; അഥവാ Modeling, Monitoring, Mentoring.
മോഡലിംഗ്: നല്ല സ്വഭാവങ്ങൾ രക്ഷിതാക്കൾ തന്നെ തങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നതിനാണ് മോഡലിംഗ് എന്ന് പറയുന്നത്. മുതിർന്നവരെ അനുകരിക്കുന്ന സ്വഭാവം കുട്ടികൾക്ക് ജന്മനാ ലഭിക്കുന്നതാണ്. സത്യം പറയുക, ദാനം ചെയ്യുക, സഹായിക്കുക, മാന്യമായി പെരുമാറുക തുടങ്ങിയ സൽസ്വഭാവങ്ങൾ മാതാപിതാക്കൾ ജീവിതത്തിൽ കൊണ്ടുവരുന്നതോടെ കുട്ടികളും അത് പിന്തുടരുന്നു.
മോണിറ്ററിംഗ് (നിരീക്ഷണം): കുട്ടി എന്താണ് ചെയ്യുന്നതെന്ന് അവരറിയാതെ നിരീക്ഷിക്കുന്നതിനാണ് മോണിറ്ററിംഗ് എന്ന് പറയുന്നത്. അവരുടെ സുഹൃത്തുക്കൾ ആരാണെന്നും അവർ ഏത് ഗെയിമുകൾ കളിക്കുന്നുവെന്നും അവർ ഏതു തരം വീഡിയോകൾ കാണുന്നുവെന്നും അറിയേണ്ടത് പ്രധാനമാണ്. അവരെ സുരക്ഷിതമായ വഴികളിലൂടെ വളർത്തിക്കൊണ്ടുവരുന്നതിന് ഈ നിരീക്ഷണം അത്യാവശ്യമാണ്.
മെൻ്ററിംഗ് (മാർഗ്ഗദർശനം): നല്ല സ്വഭാവങ്ങൾ ആർജ്ജിച്ചെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിനാണ് മെൻ്ററിംഗ് എന്ന് പറയുന്നത്. ചെറിയ കാര്യങ്ങളിലെങ്കിലും സ്വയം തീരുമാനം എടുക്കാൻ പ്രായമാവുന്ന കുട്ടികൾക്കാണ് ഇത് പ്രായോഗികമാവുന്നത്. മോഡലിംഗ്, മോണിറ്ററിംഗ് എന്നിവക്ക് ശേഷം അനിവാര്യമായ ഘട്ടമാണിത്. പ്രശ്‌നങ്ങൾ പരിഹരിക്കാനും വികാരങ്ങൾ കൈകാര്യം ചെയ്യാനും ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാനും മാതാപിതാക്കൾ അവരെ സഹായിക്കണം. ഇത് ആത്മവിശ്വാസം നേടാൻ അവരെ സഹായിക്കുന്നു.
3M ഫോർമുല ഉപയോഗിക്കുന്നതിലൂടെ സന്തുഷ്ടവും ആരോഗ്യകരവുമായ രക്ഷാകർതൃത്വം സൃഷ്ടിക്കാൻ കഴിയും,
No comments:
Post a Comment