ആഗ്രാകോട്ട
മുഗൾ ചരിത്രത്തിൻ്റെ നയനമനോഹരമായ ഒരു നിർമ്മിതിയാണ് ആഗ്ര കോട്ട. 400 വർഷത്തിലേറെ പഴക്കമുള്ള മുഗൾ വാസ്തുവിദ്യയിൽ രൂപകല്പന ചെയ്യപ്പെട്ട ഈ ചുവന്ന മണൽക്കൽ കോട്ട അക്ബർ ചക്രവർത്തിയാണ് നിർമ്മിച്ചത്. താജ്മഹലിൽ നിന്ന് രണ്ടര കിലോമീറ്റർ മാത്രം അകലെ ആഗ്രയിൽ തന്നെയാണ് നിലകൊള്ളുന്നത്. സുന്ദരമായ വെള്ള മാർബിൾ ഘടനകളും മറ്റു സൂക്ഷ്മമായ രൂപകൽപ്പനകളും മൂലം ഷാജഹാൻ ചക്രവർത്തിയാണ് ഇതിനെ ഇപ്പോൾ കാണുന്ന രൂപഭംഗിയിലേക്കെത്തിച്ചത്.
ഒരു സൈനിക കോട്ടയായി തുടങ്ങിയ ഇത് പിന്നീട് വലിയൊരു കൊട്ടാരമായി മാറുകയാണുണ്ടായത്. 1638 വരെ മുഗൾ രാജവംശത്തിൻ്റെ തലസ്ഥാന ആസ്ഥാനമായിരുന്നു ആഗ്രാകോട്ട. ബാബർ മുതൽ ഔറംഗസീബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ് സാമ്രാജ്യം ഭരിച്ചത്. അകത്ത് ദിവാൻ-ഇ-ഖാസ് (പ്രധാന അതിഥികൾക്കുള്ള സ്ഥലം), ദിവാൻ-ഇ-ആം (പൊതുജനങ്ങൾക്കുള്ള സ്ഥലം) എന്നിവ കാണാം.
94 ഏക്കർ ഭൂമിയിൽ, യമുനാനദിക്ക് ചാരെ മനോഹരമായ പൂന്തോട്ടങ്ങൾക്കിടയിൽ കോട്ട നിലകൊള്ളുന്നു. നാലുവശങ്ങളിലും നാല് കവാടങ്ങളുണ്ട്. വെള്ളച്ചാട്ടങ്ങളും പൂത്തുനിൽക്കുന്ന മരങ്ങളും ഇതിൻ്റെ പ്രൌഢി വർദ്ധിപ്പിക്കുന്നു.
ചരിത്രപ്രാധാന്യം കാരണം, 1983ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയൽിൽ ആഗ്രകോട്ട ഇടം പിടിക്കുകയുണ്ടായി.
No comments:
Post a Comment