ടെക് കോർണർ - ഇ-ബുക്ക് റീഡർ

 ടെക് കോർണർ


ഒരു ദിവസം സ്വാബിർ ഒരു ലൈബ്രറിയിൽ പോയി. പുസ്തകങ്ങൾ കാണാൻ പോയ അവൻ അത്ഭുതപ്പെട്ടു. നിരനിരയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളുടെ കൂടെ മൊബൈൽ ഫോൺ പോലെയുള്ള കുറച്ച് ഉപകരണങ്ങളും. പ്രത്യേകം സജ്ജമാക്കിയ ഒരു റൂമിനകത്താണ് അവയുള്ളത്. ചിലയാളുകൾ അവിടെയിരുന്ന് വായിക്കുന്നത് കണ്ടു. അവൻ അങ്ങോട്ട് പോയി.


അടുത്തെത്തിയപ്പോൾ അതിൽ ഒരു പുസ്തകം തുറന്നിരിക്കുന്നത് പോലെ കണ്ടു. അതിൽ നിന്ന് വാക്കുകൾ വായിക്കുകയും പേജ് തിരിക്കുകയും ചെയ്യാം. അറിയാത്ത പദങ്ങളുടെ അർത്ഥം പറഞ്ഞുതരികയും ചെയ്യും. മൊബൈലിൻ്റേത് പോലെയുള്ള സ്ക്രീൻ അല്ല. എത്ര നോക്കിയാലും കണ്ണ് കടയുന്നില്ല.  അവർ പറഞ്ഞുകൊടുത്തു: ഇതാണ് ഇ-ബുക്ക് റീഡർ.


കൂട്ടുകാരേ, ഇ-ബുക്ക് റീഡർ എന്താണെന്ന് നിങ്ങൾക്കറിയാമോ? പുസ്തകങ്ങൾ വായിക്കാവുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഇത്. പേപ്പർ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകളാണ് ഇ-ബുക്കുകൾ. ഇവ വായിക്കാൻ ഇ-ബുക്ക് റീഡർ ഉപയോഗിക്കുന്നു. പേപ്പർ പുസ്തകങ്ങളെക്കാൾ ഇവ വളരെ ലൈറ്റ് വെയ്റ്റ് ആണ്. ഒരു ഇ-ബുക്ക് റീഡറിൽ തന്നെ ആയിരക്കണക്കിന് പുസ്തകങ്ങൾ സേവ് ചെയ്തുവക്കാം. എപ്പോൾ വേണമെങ്കിലും വായിക്കാം. കൂടെ കൊണ്ടുനടക്കാം.


നമ്മുടെ മൊബൈലിലും പുസതകങ്ങൾ വായിക്കാം, കെട്ടോ. അതിനു പറ്റിയ ധാരാളം ആപ്പുകൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. നല്ലത് കണ്ടെത്തി ഉപയോഗിക്കുമല്ലോ.


ഇത്തരം പുതിയ സാങ്കേതിക വിദ്യകൾ നമ്മുടെ ജീവിതത്തെ എത്രത്തോളം മാറ്റുന്നുണ്ട്, അല്ലേ.. ഗയിമുകൾ കളിച്ച് സമയം കളയാതെ പുസ്തകങ്ങൾ വായിച്ച് നല്ലകുട്ടികളായി വളരുമല്ലോ..

No comments:

Post a Comment