മമ്പുറം

 മൂകസാക്ഷി

മമ്പുറം തങ്ങളെ കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?  കടലുണ്ടിപുഴയുടെ തീരത്ത് മമ്പുറം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖുത്വുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങൾ. ക്രി. 1753 ൽ യമനിലെ ഹളർ മൌത്തിൽ ജനിച്ച തങ്ങൾ തന്റെ 17-ാം വയസ്സിൽ കേരളത്തിലെത്തി. തുടർന്ന് മമ്പുറത്തെത്തി അവിടെ സ്ഥിരതാമസമാക്കി.


മലബാറിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് തങ്ങൾ നിരവധി ആളുകളുമായി സംവദിച്ചു. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ചു. ആളുകൾ കൂട്ടത്തോടെ തങ്ങളെ തേടിയെത്തി. തന്റെ ആത്മീയ ജിവിതം കൊണ്ട് തങ്ങൾ അവർക്കൊരു അത്താണിയായി മാറി. തങ്ങളുടെ ജീവിതം കണ്ട് നിരവധി ആളുകൾ ഇസ്ലാമിലേക്ക് കടന്നുവന്നു. 


മഖാമിന്റെ വടക്കുഭാഗത്തായി തങ്ങളുടെ വീട് സ്ഥിതി ചെയ്യുന്നു.  ഓടുമേഞ്ഞ എന്നാൽ, മാളികപ്പുറം ഓലമേഞ്ഞ ഒരു പൌരാണികകുടിൽ. വീടിനു ചുറ്റും നടന്നുപോവാൻ പാകത്തിൽ ഒരു തിണ്ട് വലയം ചെയ്ത് കിടക്കുന്നു. അവിടെ അതിരുകളിട്ട് കമ്പിച്ചങ്ങലകളും. അകത്തേക്ക് പ്രവേശിച്ചാൽ, പതിറ്റാണ്ടുകളോളം തങ്ങൾ ജീവിച്ച അകം റൂമുകൾ കാണാം. 


ചിരകാല സ്മരണകൾ അയവിറക്കി, ഒരു ദേശത്തിന്റെ മുഴുവൻ സ്പന്ദനങ്ങളും തുടികൊട്ടിയ, പതിനായിരങ്ങളുടെ കനവും കിനാവുമായ, വെള്ളപ്പട്ടാളത്തിന്റെ ബൂട്ടൊച്ചകൾക്ക് മൂകസാക്ഷിയായ, ഘനഗാംഭീര്യം തുടിച്ചുനിൽക്കുന്ന അകക്കാഴ്ചകൾ നൂറ്റാണ്ടിനിപ്പുറവും സന്ദർശകരുടെ മനം നിറക്കുന്നവയാണ്.

No comments:

Post a Comment