ഐടി കോർണർ ഓർമശക്തി

കൂട്ടുകാരേ, ഇന്ന് നമുക്ക് നമ്മുടെ ഓർമശക്തി എത്രയുണ്ടെന്ന് പരിശോധിച്ചാലോ? പഠിക്കാനും വിജയിക്കാനും റാങ്ക് നേടാനും നല്ല ഓർമശക്തി അനിവാര്യമാണ്. ഓർമശക്തി വർദ്ധിപ്പിക്കാൻ ധാരാളം വഴികളുണ്ട്. വലിയ കുട്ടികളാവുമ്പോൾ അതിലെ പലതും നിങ്ങൾ പ്രാക്ടീസ് ചെയ്യും. ഇപ്പോൾ നമുക്ക് ചെറിയൊരു ഗെയിമിലൂടെ ഇതൊന്ന് പരീക്ഷിച്ചുനോക്കിയാലോ?


അതിനായി ആദ്യം ഗൂഗ്ളിൽ helpfulgames.com എന്ന് ടൈപ്പ് ചെയ്യുക. മുകളിൽ കാണുന്ന സെർച്ച് ബാറിൽ ക്ലിക്ക് ചെയ്ത് Memory എന്ന് ടൈപ്പ് ചെയ്യുക. സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന റിസൾട്ടുകളിൽ നിന്ന് ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുക. 


ഇപ്പോൾ ധാരാളം കാർഡുകൾ മറച്ച് വച്ചിരിക്കുന്നതായി കാണാം. ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്ത് നോക്കൂ. അതിലെ ചിത്രം തെളിഞ്ഞുവരും. ആ ചിത്രം ഓർത്ത് വെക്കണം കെട്ടോ. ഇനി അടുത്തത് മറിച്ച് നോക്കൂ. അതിലെ ചിത്രവും തെളിഞ്ഞുവരും. തെളിഞ്ഞുവരുന്ന ചിത്രം മുമ്പ് മറ്റേതെങ്കിലും കാർഡിനു പുറത്ത് കണ്ടിട്ടുണ്ടായിരുന്നെങ്കിൽ ഇനി ഉടനെ അതാണ് ക്ലിക്ക് ചെയ്യേണ്ടത് കെട്ടോ. അങ്ങനെ ചെയ്താൽ രണ്ട് കാർഡും അപ്രത്യക്ഷമാവും. ഇങ്ങനെ ഓരൊ കാർഡും മറിച്ചുനോക്കൂ. 


ഗെയിം കഴിഞ്ഞാൽ പുറകിലെ സെർച്ച് റിസൾട്ടിലേക്ക് പോയി കൂടുതൽ കാർഡുകൾ ഉള്ളത് എടുക്കാൻ മരക്കരുതേ.

No comments:

Post a Comment