മൂകസാക്ഷി - മൂകസാക്ഷി

 



മിശ്കാൽ പള്ളി


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് കുറ്റിച്ചിറയിൽ, തിരക്കുപിടിച്ച തെരുവുകളുടെ നടുവിൽ, മിശ്കാൽ പള്ളി സ്ഥിതി ചെയ്യുന്നു. 14 ആം നൂറ്റാണ്ടിൽ നഖൂദ മിഷ്കാൽ എന്ന അറേബ്യൻ വ്യാപാരിയാണ് പള്ളി നിർമ്മിച്ചത്. 


കോഴിക്കോട് നഗരത്തിൽ ഏറ്റവും പഴക്കം ചെന്ന ഈ പള്ളി നാലു നിലയിലായി തലയുയർത്തി നിൽക്കുന്നു. 24 തൂണുകളും 47 വാതിലുകളും ഉളള ഈ പള്ളി, ഏറെക്കുറെ മരങ്ങൾ ഉപയോഗിച്ച് കേരളീയ വാസ്തുവിദ്യയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.  


വാസ്കോഡഗാമയുടെ പിൻഗാമിയായി എത്തിയ അൽബുക്കർക്കിൻ്റെ നേതൃത്വത്തിൽ പോർച്ചുഗീസുകാർ 1510 ൽ ഈ പള്ളി ആക്രമിക്കാനെത്തി. സാമൂതിരിയും മുസ്ലിങ്ങളും ചേർന്ന് അവരെ പ്രതിരോധിച്ചു. 


പല ഘട്ടങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും മറ്റും പള്ളിക്ക് കേടുപാടുകൾ സംഭവിച്ചു. ഏറ്റവും ഒടുവിൽ 2011 ലാണ് പള്ളി നവീകരിച്ചത്. അന്നത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


2012 ൽ ഫലസ്തീനിലെ മസ്ജിദുൽഅഖ്സ ഇമാമും ഫലസ്തീൻ അംബാസഡറും മിശ്കാൽ സന്ദർശിച്ചിട്ടുണ്ടായിരുന്നു.


7 നൂറ്റാണ്ടുകളുടെ സംഭവവികാസങ്ങൾ നോക്കിക്കണ്ട് മൂകസാക്ഷിയായി പള്ളി ഇപ്പോഴും അതിഗംഭീരമായി തല ഉയർത്തി നിൽക്കുന്നുണ്ട്. 

No comments:

Post a Comment