പാരൻ്റിംഗ് - കുപ്പിയും വിറകുകൊള്ളിയും

 കുപ്പിയും വിറകുകൊള്ളിയും


നിറക്കാൻ കാത്തുനിൽക്കുന്ന കുടമല്ല കുട്ടികൾ മറിച്ച്, കൊളുത്താൻ 

കാത്തുനിൽക്കുന്ന അഗ്നിയാണവർ" - പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യകാരൻ ഫ്രാൻസോയിസ് റാബെലെയ്സിൻ്റെ പ്രശസ്തമായ വാക്കുകളാണിത്. തീറ്റ നൽകുന്നതു പോലെ ജ്ഞാനം ഓരോന്നോരോന്നായി അവനിൽ കുത്തിവെക്കുകയല്ല വേണ്ടത്. മറിച്ച്, ചിന്തിക്കാനും ആലോചിക്കാനുമുള്ള മരുന്ന് നൽകുകയാണ് ചെയ്യേണ്ടത്.


എ.ഡി ഒന്നാം നൂറ്റാണ്ടിലെ തത്വചിന്തകനായിരുന്ന പ്ലൂട്ടാർക്ക് കുറച്ച് കൂടി വ്യക്തമായി ഈ ആശയം വിശദീകരിക്കുന്നുണ്ട്. "തുള്ളിതുള്ളിയായി നിറക്കേണ്ട ഒരു കുപ്പിയല്ല കുഞ്ഞുമനസ്സുകൾ. പ്രത്യുത, തീ കൊളുത്തേണ്ട ഒരു വിറകുകൊള്ളിയാണത്." 


കുട്ടികൾക്ക് ഓരോ കാര്യവും കാണാതെ പഠിപ്പിക്കുകയോ ചൊല്ലിച്ചൊല്ലി പഠിപ്പിക്കുകയോ ചെയ്യരുത്. അത്തരം പഠനം അവരുടെ മുന്നോട്ടുള്ള യാത്രയെ സാരമായി ബാധിക്കുന്നതാണ്. സംസാരിക്കുന്ന തത്തയുടെ ബുദ്ധി മാത്രമേ അവർക്കുണ്ടാവൂ.. 


മറിച്ച്, ചിന്തകളെ പരിപോഷിപ്പിച്ചെടുക്കാൻ പറ്റുന്ന വിധം രക്ഷിതാക്കൾ അവരെ സഹായിക്കണം. അവരുടെ ചിന്ത വളരട്ടെ. പ്ലൂട്ടാർക്ക് പറഞ്ഞ പോലെ, അവർ ഒരു വിറക് കൊള്ളി പോലെയാണ്. മുവുവനും നാം കത്തിച്ചെടുക്കേണ്ട ആവശ്യമില്ല. ഒരു തീപ്പൊരി മാത്രം നൽകിയാൽ മതി. ബാക്കി, അവർ അവരുടേതായ വഴികൾ കണ്ടുപിടിച്ച് പ്രയാണം നടത്തട്ടെ.

No comments:

Post a Comment