ഐടി കോർണർ - ഓൺലൈൻ തട്ടിപ്പുകൾ സൂക്ഷിക്കുക

 ഓൺലൈൻ തട്ടിപ്പുകൾ സൂക്ഷിക്കുക


പഠനത്തിനും സർഗശേഷി വികസനത്തിനുമുള്ള മികച്ച ഒരു ഇടമാണ് ഇൻ്റർനെറ്റ്. എന്നാൽ, ഏറെ അപകടങ്ങൾ നിറഞ്ഞ വൻ ചതിക്കുഴികളും അവിടെ കാണാം. ശ്രദ്ധിച്ചില്ലെങ്കിൽ, മക്കളെ  പൂർണമായും നഷ്ടപ്പെട്ടേക്കാം. അത്രയും വിഷലിപ്തമായ ദുരന്തവാർത്തകൾ ദിനം പ്രതി പത്രങ്ങളിൽ നാം വായിക്കുന്നു. 


വ്യക്തിഗത വിവരങ്ങളും പണവും കൈക്കലാക്കാനുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. അതിലേറെ ലഹരിക്കടിമപ്പെടുത്തും വിധം ഗെയിമുകളും മറ്റും. കുട്ടികളെ യഥാർത്ഥ ലോകത്തിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതുപോലെ തന്നെ ഓൺലൈനിലും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് മാതാപിതാക്കളെന്ന നിലയിൽ, നമ്മുടെ ഉത്തരവാദിത്തമാണ്.


പാസ്‌വേഡുകൾ, വ്യക്തിഗത വിവരങ്ങൾ, വിലാസം തുടങ്ങിയവ അപരിചിതരുമായി ഓൺലൈനിൽ പങ്കിടരുതെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. സുഹൃത്തുക്കൾ, കമ്പനി പ്രതിനിധികൾ എന്ന് പറഞ്ഞാണ് അപരിചിതർ ചാറ്റ് ചെയ്യുന്നത് എങ്കിലും.  അറിയാത്ത ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിനോ, ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനോ, തങ്ങൾക്കറിയാത്ത ആളുകളിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നതിനോ മുമ്പ് നിങ്ങളോട് ചോദിക്കാൻ കുട്ടികളെ ഉപദേശിക്കുക. വ്യാജ ഓഫറുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക - അത് സൗജന്യ ഗെയിമായാലും, സമ്മാനമായാലും. 


ഇതിനായി നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏതാനും ടിപ്പുകൾ ഇതാ: Parental controls ഉപയോഗിക്കുക, സ്ക്രീൻ ടൈം നിരീക്ഷിക്കുക, കുട്ടിയുമായി തുറന്ന  സംഭാഷണം നടത്തുക. ഇതിലൂടെ,  തട്ടിപ്പുകളിൽ വീഴാതെ സുരക്ഷിതമായി ഇൻ്റർനെറ്റ് ഉപയോഗിക്കാൻ അർവക്ക് സാധ്യമാവും. ആധുനിക ടെക് ലോകത്ത് നാം ആർജ്ജിച്ചെടുക്കേണ്ട നല്ലൊരു സ്കിൽ തന്നെയാണ് സുരക്ഷിതമായ ബ്രൗസിംഗ്.

No comments:

Post a Comment