ക്ലൗഡ് അധിഷ്ഠിത പ്രോഗ്രാമുകൾ
ഹായ് കൂട്ടുകാരേ! ക്ലൗഡ് അധിഷ്ഠിത പ്രോഗ്രാമുകൾ (Cloud based programs) എന്നുകേട്ടിട്ടുണ്ടോ? ആകുലപ്പെടേണ്ട, ആകാശത്തെ യഥാർത്ഥ മേഘങ്ങളല്ല, കെട്ടോ! നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാതെ ഇന്റർനെറ്റിൽ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകൾക്കും സേവനങ്ങൾക്കും പറയുന്ന പേരാണ് "ക്ലൗഡ് അധിഷ്ഠിത പ്രോഗ്രാമുകൾ".
ടാബ്ലറ്റിലോ കംപ്യൂട്ടറിലോ ചിത്രം വരക്കാറുണ്ടോ നിങ്ങൾ? ആദ്യമേ ഇൻസ്റ്റാൾ ചെയ്തുവച്ച ആപ്ലിക്കേഷനിൽ അല്ലേ ചെയ്യാറുള്ളത്. എന്നാൽ, ഡൗൺലോഡ് ചെയ്യാതെ തന്നെ ടാബ്ലറ്റിൽ ഒരു ചിത്രം വരക്കാൻ കഴിഞ്ഞാലോ.. അതാണ് ക്ലൗഡ് അധിഷ്ഠിത പ്രോഗ്രാം!
നിങ്ങളുടെ ടാബ്ലറ്റിൽ അവ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല, മറ്റെവിടെയോ വലിയ കമ്പ്യൂട്ടറുകളിൽ അവ ഇൻസ്റ്റാൾ ചെയ്ത് വച്ചിരിക്കുന്നു. ഇന്റർനെറ്റ് വഴി അതിലേക്ക് കണക്റ്റുചെയ്ത് നിങ്ങളത് ഉപയോഗിക്കുന്നു. എന്ത് സുഖം. അല്ലേ?
ഇവ രണ്ടും തമ്മിലെ വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
ക്ലൗഡ് അധിഷ്ഠിത പ്രോഗ്രാമുകൾക്ക് ഇന്റർനെറ്റ് ആവശ്യമാണ്, കമ്പ്യൂട്ടറിൽ സ്റ്റോറേജ് ആവശ്യമില്ല. എന്നാൽ, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾക്ക് ഇൻ്റർനെറ്റ് ആവശ്യമില്ല, ഓഫ്‌ലൈനിലും അവ പ്രവർത്തിക്കുന്നു. പക്ഷേ, കമ്പ്യൂട്ടറിൽ മതിയായ സ്റ്റോറേജ് വേണം.
ക്ലൗഡ് അധിഷ്ഠിത പ്രോഗ്രാമുകൾ വളരെ ഉപയോഗപ്രദമാണ്, കാരണം നിങ്ങൾക്ക് അവ എവിടെനിന്നും, ഏത് ഉപകരണത്തിൽ നിന്നും ആക്സസ് ചെയ്യാം. പക്ഷേ, അവ ഉപയോഗിക്കാൻ ഒരു നല്ല ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണെന്ന് മാത്രം.
No comments:
Post a Comment