ടെക് കോർണർ
ഇനി കളറാകും
കൂട്ടുകാർ കളറിംഗ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടോ? സ്കൂളിൽ ഇനി വരുന്ന കളറിംഗ് മത്സരത്തിന് വേണ്ടി ഒന്നൊരുങ്ങിയാലോ? പക്ഷേ, കളർ ബോക്സ് വേണം, കളർ പുസ്തകം വേണം, കഴിഞ്ഞാൽ വീണ്ടും വാങ്ങണം. കാശ് ചിലവഴിക്കാതെത്തന്നെ നമുക്കൊന്ന് കളർ നൽകിയാലോ, അതും അൺലിമിറ്റഡ് ആയി..
വർണ്ണങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാൻ, കമ്പ്യൂട്ടറിലോ ലാപ് ടോപ്പിലോ മൊബൈലിലോ ടാബ് ലെറ്റിലോ coloring.com തുറക്കുക. അവിടെ നൂറുകൂട്ടം ചിത്രവരകൾ നിങ്ങളെ കാത്തിരിക്കുന്നത് കാണാം. സ്ക്രീനിൻ്റെ മുകളിലുള്ള Choose a picture ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിശാലമായ ചിത്രലോകം കാണാം. മനോഹരമായ മൃഗങ്ങൾ, യക്ഷിക്കഥകൾ, ഫാൻ്റസി ലോകങ്ങൾ, സൂപ്പർഹീറോകൾ, തുടങ്ങി നിരവധി ചിത്രങ്ങൾ. നിങ്ങൾക്ക് താത്പര്യമുള്ള ഒന്നിൽ ടാപ്പ് ചെയ്യുക. തുടർന്ന് വരുന്ന സ്ക്രീനിൽ Online coloring ടാപ്പ് ചെയ്യുക.
പുതിയൊരു ക്യാൻവാസ് തുറന്ന് വന്നിരിക്കുന്നു. സ്ക്രീനിൻ്റെ മധ്യത്തിലായി നിങ്ങൾ തെരെഞ്ഞെടുത്ത ചിത്രം കാണം, ഇടതു ഭാഗത്ത് കളർ പാലറ്റും. മൗസോ വിരലോ ഉപയോഗിച്ച്, തിളക്കമുള്ള വർണ്ണ പാലറ്റിൽ നിന്ന് ഒരു നിറം തിരഞ്ഞെടുത്ത് ചിത്രത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് നിറയ്ക്കാൻ അവിടെ ടാപ്പ് ചെയ്യുക. ഒരു നിറം മാറ്റണോ? പുതിയ നിറം ഉപയോഗിച്ച് ആ ഭാഗത്ത് വീണ്ടും നിറം നൽകുക. നിങ്ങൾക്ക് ആദ്യം മുതൽ എല്ലാം പുനരാരംഭിക്കാൻ തോന്നുകയാണെങ്കിൽ, സ്റ്റാർട്ട് ഓവർ ബട്ടൺ ഉപയോഗിക്കാം.
ചിത്രം പൂർത്തിയായാൽ നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ശയർ ചെയ്യാനും അവിടെ സൌകര്യം കാണാം. ഇമേജ് ആയി സേവ് ചെയ്ത് പിന്നീട് പ്രിൻ്റ് എടുക്കാനും സാധിക്കും.
ചെറിയ കുട്ടികൾക്ക് സർഗ്ഗാത്മകത, വർണ്ണബോധം, കൈ-കണ്ണ് ഏകോപനം എന്നിവ വളർത്താൻ കളറിംഗ് സഹായിക്കുന്നു. ലളിതമായ ടാപ്പ്-ടു-ഫിൽ സംവിധാനം തുടക്കക്കാർക്ക് എളുപ്പമാക്കുന്നു. മുതിർന്ന കുട്ടികൾക്ക്, നിറങ്ങൾ കലർത്തി വ്യത്യസ്ത ഡിസൈനുകൾ പരീക്ഷിച്ച് കളർ സെലക്ഷനിലുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യാം.
No comments:
Post a Comment