ക്യാമറ
നമ്മുടെ സ്മാർട്ട്ഫോണിന്റെ പ്രധാന ഉപയോഗങ്ങളിൽ ഒന്നാണ് ഫോട്ടോ എടുക്കൽ. ക്യാമറ തുറന്ന് ബട്ടണിൽ ടാപ്പ് ചെയ്യുമ്പോൾ ലെൻസ് (Lens) എന്ന് പേരുള്ള ചെറിയ ചില്ലുഭാഗത്തിലൂടെ പ്രകാശം ഫോണിന്റെ ഉള്ളിലേക്ക് കടക്കുന്നു. ലെൻസ് ആ പ്രകാശത്തെ ശേഖരിച്ച് അകത്തേക്ക് അയയ്ക്കുന്നു.
ഫോണിനുള്ളിൽ ഒരു സെൻസർ ഉണ്ട്. പ്രകാശത്തെ തിരിച്ചറിയാൻ കഴിയുന്ന ഒരു വെള്ള പേപ്പർ പോലെയാണ് ഈ സെൻസർ. ഇതിൽ ലക്ഷക്കണക്കിന് ചെറിയ ഡോട്ടുകൾ ഉണ്ട്. പിക്സലുകൾ (Pixels) എന്നാണ് ഇവയുടെ പേര്. ഓരോ പിക്സലും കുറച്ച് പ്രകാശത്തെ പിടിച്ചെടുക്കുന്നു. കൂടുതൽ പ്രകാശം ലഭിക്കുമ്പോൾ ചിത്രം കൂടുതൽ ക്ലിയറാവും, കുറവാണെങ്കിൽ മങ്ങും.
ഫോണിന് ഒരു ചെറിയ കമ്പ്യൂട്ടർ തലച്ചോറുണ്ട്. ഈ തലച്ചോറ് വളരെ വേഗത്തിൽ ചിന്തിക്കുന്നു. ഇത് എല്ലാ പിക്സലുകളെയും ഒരുമിപ്പിച്ച് വ്യക്തമായ ഒരു ചിത്രമാക്കി മാറ്റുന്നു. നിറങ്ങൾ ശരിയാക്കി കൂടുതൽ തെളിച്ചം നൽകി കൈയുടെ ചെറിയ അനക്കങ്ങൾ പോലും നീക്കം ചെയ്ത് ഇത് ചിത്രത്തെ ക്രമീകരിക്കുന്നു.
ചിത്രം കൂടുതൽ മനോഹരമാക്കാൻ ആധുനിക ഫോണുകളിൽ വേറെയും ചില ഫീച്ചറുകൾ കാണാം. അവ ഏതോക്കെയാണെന്ന് മനസ്സിലാക്കാം: അടുത്ത് നിൽക്കുന്നതോ ദൂരെ നിൽക്കുന്നതോ ആയ വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ Auto Focus ഫീച്ചർ ഉപയോഗിക്കാം. മികച്ച ചിത്രങ്ങൾ എടുക്കുന്നതിനായി ചില ഫോണുകളിൽ ഒന്നിലധികം ക്യാമറകൾ ഉണ്ടാകും. വൈഡ് (Wide), സൂം (Zoom), അൾട്രാ-വൈഡ് (Ultra-wide) എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണിത്.
ഇരുട്ടിൽ പോലും വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന മറ്റൊരു ഫീച്ചറാണ് നൈറ്റ് മോഡ് (Night Mode). ആളുകളുടെ ചിത്രമെടുക്കുമ്പോൾ, പുറകിലെ ഭാഗം മങ്ങിക്കാണിക്കാൻ പോർട്രെയിറ്റ് മോഡ് (Portrait Mode) സഹായിക്കുന്നു. നമ്മുടെ കൈകൾ ചെറുതായി കുലുങ്ങുമ്പോൾ ചിത്രം മങ്ങിപ്പോകാതിരിക്കാൻ സ്റ്റെബിലൈസേഷൻ (Stabilization) എന്ന ഫീച്ചർ സഹായകമാണ്. കൂടാതെ, മുഖം, പ്രകൃതി, മല, ഭക്ഷണം, വാഹനം പോലെയുള്ള രംഗങ്ങൾ തിരിച്ചറിയാൻ സ്മാർട്ട്ഫോണുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ 'നിർമിത ബുദ്ധി' ഉപയോഗിക്കുന്നു.
No comments:
Post a Comment